കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ 'ഫ്ലക്സ് യുദ്ധം' തുടരുന്നു


 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ വിജയം നേടിയതിന് പിന്നാലെ കേരളത്തില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പോര് തെരുവുകളിലേക്ക്.

കൊല്ലത്തും കോതമംഗലത്തും പ്രമുഖ നേതാക്കള്‍ക്കായി അണികള്‍ ഫ്ലെക്സ് ബോർഡുകള്‍ സ്ഥാപിച്ചതോടെ പാർട്ടിയിലെ വിഭാഗീയത പരസ്യമായിരിക്കുകയാണ്. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എന്നിവരെ പിന്തുണച്ചാണ് വിവിധയിടങ്ങളില്‍ ബോർഡുകള്‍ ഉയർന്നിട്ടുള്ളത്.

കൊല്ലം മണ്‍റോതുരുത്തില്‍ വി.ഡി സതീശന് വേണ്ടി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ബോർഡുകള്‍ സ്ഥാപിച്ചത്. 'പട നയിച്ചവൻ കേരളം നയിക്കട്ടെ' എന്ന വാചകത്തോടെയാണ് സതീശനെ പിന്തുണച്ചുള്ള ഫ്ലെക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ ബോർഡുകള്‍ സ്ഥാപിക്കുമെന്ന് പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കൊല്ലം നഗരത്തില്‍ രമേശ് ചെന്നിത്തലയെ പിന്തുണച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ പേരിലും ബോർഡുകള്‍ ഉയർന്നു. ചിന്നക്കട, എസ്.എൻ കോളജ് പരിസരം എന്നിവിടങ്ങളിലാണ് 'ജനപക്ഷ നേതാവ്', 'പ്രവർത്തകരുടെ മനസറിഞ്ഞ നേതാവ് കേരളം നയിക്കട്ടെ' എന്നീ വാചകങ്ങളോടെ ചെന്നിത്തലയുടെ ചിത്രങ്ങള്‍ പതിപ്പിച്ചത്.

സമാനമായ സാഹചര്യം കോതമംഗലത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോതമംഗലം പി.ഒ ജംഗ്ഷനില്‍ വി.ഡി സതീശനും കെ.സി വേണുഗോപാലിനും വേണ്ടി 'ടീം യുഡിഎഫി'ന്റെ പേരിലാണ് ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അടുത്തടുത്തായി വെച്ചിരിക്കുന്ന ഈ ഫ്ലെക്സുകള്‍ വരാനിരിക്കുന്ന നേതൃമാറ്റ ചർച്ചകളില്‍ തങ്ങളുടെ നേതാക്കള്‍ക്ക് മുൻഗണന ലഭിക്കാനുള്ള അണികളുടെ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.