മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ 'ഫ്ലക്സ് യുദ്ധം' തുടരുന്നു

Image
 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ വിജയം നേടിയതിന് പിന്നാലെ കേരളത്തില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പോര് തെരുവുകളിലേക്ക്. കൊല്ലത്തും കോതമംഗലത്തും പ്രമുഖ നേതാക്കള്‍ക്കായി അണികള്‍ ഫ്ലെക്സ് ബോർഡുകള്‍ സ്ഥാപിച്ചതോടെ പാർട്ടിയിലെ വിഭാഗീയത പരസ്യമായിരിക്കുകയാണ്. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എന്നിവരെ പിന്തുണച്ചാണ് വിവിധയിടങ്ങളില്‍ ബോർഡുകള്‍ ഉയർന്നിട്ടുള്ളത്. കൊല്ലം മണ്‍റോതുരുത്തില്‍ വി.ഡി സതീശന് വേണ്ടി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ബോർഡുകള്‍ സ്ഥാപിച്ചത്. 'പട നയിച്ചവൻ കേരളം നയിക്കട്ടെ' എന്ന വാചകത്തോടെയാണ് സതീശനെ പിന്തുണച്ചുള്ള ഫ്ലെക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ ബോർഡുകള്‍ സ്ഥാപിക്കുമെന്ന് പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കൊല്ലം നഗരത്തില്‍ രമേശ് ചെന്നിത്തലയെ പിന്തുണച്ച്‌ യൂത്ത് കോണ്‍ഗ്രസിന്റെ പേരിലും ബോർഡുകള്‍ ഉയർന്നു. ചിന്നക്കട, എസ്.എൻ കോളജ് പരിസരം എന്നിവിടങ്ങളിലാണ് 'ജനപക്ഷ നേതാവ്', 'പ്രവർത്തകരുടെ മനസറിഞ്ഞ നേതാവ് കേരളം നയിക്കട്ടെ' എന്നീ വാചകങ്ങളോടെ ചെന്നിത്തലയുടെ ചിത്രങ്ങള്‍ പതിപ്പിച്ചത്. സമാന...

നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 'നോട്ട' നേടിയത് ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകള്‍


 കേരളം | ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 'നോട്ട' നേടിയത് ഒന്നേകാല്‍ ലക്ഷത്തോളം വോട്ടുകളാണ്. ഒരു മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും രണ്ടിടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും തോറ്റത് നോട്ട പിടിച്ചതിനേക്കാള്‍ കുറഞ്ഞ വോട്ടിനാണ്.

തെരഞ്ഞെടുപ്പില്‍ നോട്ടക്ക് രണ്ടായിരത്തിലധികം വോട്ട് കിട്ടിയ മണ്ഡലങ്ങളുമുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഇത്തവണ നോട്ടക്ക് കുത്തിയവരുടെ എണ്ണത്തില്‍ 19,000ലധികം പേരുടെ വര്‍ധനവുണ്ടായി. ഒരു സ്ഥാനാര്‍ത്ഥിയോടും താല്‍പര്യമില്ലാത്ത വോട്ടര്‍ക്ക് തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താന്‍ വോട്ടുയന്ത്രത്തില്‍ ഉള്‍പ്പെടുത്തിയ ബട്ടണാണ് നോട്ട

ഇത്തവണ ഒരു സ്ഥാനാര്‍ത്ഥിയോടും തല്‍പര്യമില്ലെന്നറിയിച്ച്‌ നോട്ടക്ക് കുത്തിയത് 1,23,734 പേരാണ്. സംസ്ഥാനത്ത് പോള്‍ ചെയ്ത വോട്ടിന്റെ 0.58 ശതമാനമാണിത്.

ഭൂരിപക്ഷത്തില്‍ റെക്കോഡിട്ട പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറമടക്കം 40 മണ്ഡലങ്ങളില്‍ നോട്ടക്ക് ആയിരത്തിലധികം വോട്ടുണ്ട്. മഞ്ചേരിയിലാണ് നോട്ട ഇത്തവണ ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചത്. 3319 വോട്ടുകളാണ് ഇവിടെ നോട്ടയ്ക്ക് കിട്ടിയത്. നിലമ്പൂരില്‍ 2,672 വോട്ട് നോട്ടക്ക് കിട്ടി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ എന്നിങ്ങനെ വയനാട് ജില്ലയിലെ മൂന്ന് മണ്ഡലത്തിലും നോട്ട നേടിയ വോട്ട് ആയിരം കടന്നു.

മണലൂര്‍, അഴീക്കോട്, കഴക്കൂട്ടം മണ്ഡലങ്ങളില്‍ വിജയിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് നോട്ടക്ക് ലഭിച്ചിട്ടുണ്ട്. മണലൂരില്‍ ടിഎന്‍ പ്രതാപന്‍ 126 വോട്ടിന് തോറ്റപ്പോള്‍ നോട്ടക്ക് ലഭിച്ചത് 676 വോട്ടാണ്.

അഴീക്കോട് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കരീം ചേലേരി തോറ്റത് 349 വോട്ടിനാണ്. ഇവിടെ നോട്ട 576 വോട്ട് പിടിച്ചു.
കടകംപള്ളി സുരേന്ദ്രന്‍ 428 വോട്ടിന് തോറ്റ കഴക്കൂട്ടത്ത് 981 പേര്‍ നോട്ടയെയാണ് തെരഞ്ഞെടുത്തത്.

Comments

Popular posts from this blog

വേനല്‍ച്ചൂടില്‍ തണ്ണിമത്തന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; കുത്തിവയ്ക്കുന്നത് മാരക വിഷം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മേശവലിപ്പിലൊളിച്ച ചേര സ്വർണ മോതിരമണിഞ്ഞു കുടുങ്ങി

വാട്ട്‌സ്‌ആപ്പ് ഈ വർഷം അവസാനത്തോടെ നിരവധി പഴയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളില്‍ പ്രവർത്തനം നിർത്താനൊരുങ്ങുന്നു.