കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണമാറ്റം; കേരളത്തിലും ബംഗാളിലും തമിഴ്‌നാട്ടിലും ഭരണവിരുദ്ധ തരംഗം


 ന്യൂഡല്‍ഹി : രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനങ്ങള്‍ ഭരണമാറ്റത്തിന്റെ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.

കടുത്ത മത്സരം പ്രവചിക്കപ്പെട്ടിരുന്ന കേരളത്തിലും പശ്ചിമ ബംഗാളിലും ഭരണമുന്നണികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടപ്പോള്‍, തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ അപ്രതീക്ഷിത പതനമാണ് രാഷ്ട്രീയ ലോകത്തെ ഏറെ ഞെട്ടിച്ചത്. കേരളത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ ഭരണം നിലനിർത്താമെന്ന എല്‍ഡിഎഫ് പ്രതീക്ഷകള്‍ പൂർണ്ണമായും തകിടം മറിയുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെ നൂറോളം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഒരു ഘട്ടത്തില്‍ സ്വന്തം മണ്ഡലത്തില്‍ പിന്നോട്ടു പോയതും, മത്സരിച്ച പന്ത്രണ്ടോളം മന്ത്രിമാർ തോല്‍വിയുടെ വക്കിലാണെന്നതും എല്‍ഡിഎഫിന്റെ കനത്ത തകർച്ചയ്ക്ക് അടിവരയിടുന്നു.

വളരെ കൃത്യമായ ആസൂത്രണത്തോടെയും ഒത്തൊരുമയോടെയും തുടക്കം മുതല്‍ നൂറ് സീറ്റ് ലക്ഷ്യമിട്ട് പ്രവർത്തിച്ചതാണ് കേരളത്തില്‍ യുഡിഎഫിന് ഇത്രയും വലിയ വിജയം സമ്മാനിച്ചത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളില്‍ വീഴാതെ മുന്നണി തികഞ്ഞ ആത്മവിശ്വാസത്തോടെ ജനങ്ങളെ സമീപിച്ചതിന്റെ ഫലം കൂടിയാണ് ഈ ജനവിധി. അതേസമയം, പശ്ചിമ ബംഗാളില്‍ ഒന്നര പതിറ്റാണ്ടോളം നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിനാണ് ഇത്തവണ അവസാനമാകുന്നത്. കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിലൂടെ പടിപടിയായി തങ്ങളുടെ സ്വാധീനം വർദ്ധിപ്പിച്ച ബിജെപി, ഇത്തവണ കേവല ഭൂരിപക്ഷവും കടന്ന് കുതിക്കുന്ന കാഴ്ചയാണ് ബംഗാളില്‍ കാണുന്നത്.

സ്‌പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പോലുള്ള നിരവധി വിവാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായിരുന്നു ഇക്കുറി ബംഗാളിലെ തിരഞ്ഞെടുപ്പ്. വോട്ടർ പട്ടികയിലെ ക്രമക്കേടുകളെ ചൊല്ലി മമത ബാനർജി വലിയ രീതിയില്‍ പ്രതിഷേധം ഉയർത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. കൂടാതെ, പരമ്പരാഗതമായി തൃണമൂലിനെ തുണച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ പോലും ഇത്തവണ പാർട്ടിയെ രക്ഷിച്ചില്ല എന്നതാണ് വസ്തുത. ബംഗാള്‍ പുതിയൊരു രാഷ്ട്രീയ മാറ്റത്തിലേക്ക് ചുവടുവെക്കുമ്പോള്‍, തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഫലങ്ങള്‍ കൂടി പുറത്തുവരുന്നതോടെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ പൂർണ്ണമായും തിരുത്തിയെഴുതപ്പെടുകയാണ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.