കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ചരിത്രപ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചക്ക് തുടക്കം

 

കൊണ്ടോട്ടി : മതസൗഹാർദത്തിന്റെ മഹത്തായ സന്ദേശമുയർത്തുന്ന ലോകപ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചയ്ക്ക് നാടൊരുങ്ങി. ഇന്ന്  നടക്കുന്ന 'തോക്കെടുക്കൽ' ചടങ്ങോടെ നേർച്ചയുടെ ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമാകും.

മെയ് ആറിന് ചന്ദനമെടുക്കൽ ചടങ്ങോടുകൂടി ഈ വർഷത്തെ നേർച്ചയ്ക്ക് സമാപനമാകും. ​ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി ഇത്തവണ നഗരം വർണ്ണവിളക്കുകളാൽ അലംകൃതമാണ്.

കൊണ്ടോട്ടിയുടെ ഹൃദയഭാഗമായ കുബ്ബ, തക്കിയ, പ്രധാന അങ്ങാടികൾ എന്നിവ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. പ്രാദേശിക കൂട്ടായ്മയായ 'തക്കിയൻസ്' ആണ് അലങ്കാരങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും നേതൃത്വം നൽകുന്നത്.

ആദ്യ ദിനമായ ഇന്ന് രാത്രി ഏഴിന് തക്കിയയുടെ പരിസരത്തുള്ള ഇലഞ്ഞിമരച്ചുവട്ടിൽ തക്കിയൻസ് സംഗീത സംഘം അവതരിപ്പിക്കുന്ന 'ഖവാലി രാവ്' അരങ്ങേറും. ​നേർച്ചയുടെ പ്രധാന ആകർഷണമായ പീരങ്കികൾ പടിഞ്ഞാറ്റുമുറി എംഎസ്പി ക്യാമ്പിൽ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇവ ഇന്ന് തക്കിയയിൽ എത്തിക്കും.

പണ്ട് പീരങ്കികൾ പൊട്ടിച്ചായിരുന്നു നേർച്ചയ്ക്ക് തുടക്കമിട്ടിരുന്നത് എങ്കിൽ, ഇന്നത് പ്രദർശിപ്പിക്കുന്ന 'തോക്കെടുക്കൽ' ചടങ്ങായി തുടരുന്നു. വരും ദിവസങ്ങളിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള പെട്ടി വരവുകൾ നഗരത്തിലേക്ക് ഒഴുകിയെത്തും.

മേലങ്ങാടി പ്രദേശത്തെ മതസൗഹാർദ പെട്ടി വരവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ആഘോഷത്തിന്റെ അവസാന ദിനമായ ആറിന് തട്ടാൻപെട്ടി വരവും ചന്ദനമെടുക്കലും നടക്കും. നേർച്ചയുടെ പ്രശസ്തമായ പലഹാരം 'മരീദ' വിതരണത്തിനുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.