തൃശ്ശൂർ: അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ പത്തു വയസുകാരനായ അൻജോ ഗുരുതരാവസ്ഥയിൽ കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്. പുലർച്ചെ രണ്ടുമണിയോടെ വയറുവേദനയെന്ന് പറഞ്ഞ് കുട്ടികൾ ഉണർന്നിരുന്നു. ചൂടുവെള്ളം കൊടുത്തതോടെ വീട്ടുകാർ ഇത് ഭക്ഷ്യവിഷബാധയാണെന്ന് കരുതുകയായിരുന്നു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. അതിനാൽ ഈ സംശയത്തിന് കാരണമായി. എന്നാൽ പിന്നീട്, പുലർച്ചെ 5.30ഓടെ അൻജോ അമ്മയെ വീണ്ടും വിളിച്ചുണർത്തിയപ്പോഴാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബൈക്കിൽ ഇരുവരെയും സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൽജോയെ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ പാമ്പുകടി സാധ്യത ഉയർത്തിയതിനെ തുടർന്ന് വീട്ടിൽ പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽനിന്ന് പുറത്തേയ്ക്ക് വന്ന പാമ്പിനെ കണ്ടത്. കുട്ടിയുടെ ചുണ്ടിൽ കടിച്ചതെന്ന് സംശയിക്കുന്ന...
കൊണ്ടോട്ടി : പ്രശസ്ത സോഷ്യൽമീഡിയ താരം അലൻ ജോസ് പെരേരയെ കൊണ്ടോട്ടിയിൽ വെച്ച് അപമാനിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ച. ഒരു വിവാഹ ആഘോഷത്തിൽ അതിഥിയായി പങ്കടുക്കാൻ എത്തിയ താരത്തെ ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഉയരുന്ന ആരോപണം. സംഭവവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രചരിക്കുന്നുണ്ട്. ക്ഷണിച്ചുവരുത്തിയ അതിഥിയുടെ വസ്ത്രം നിർബന്ധപൂർവ്വം അഴിപ്പിക്കുകയും പൊതുവഴിയിലൂടെ ഓടിക്കുകയും ചെയ്തുവെന്നാണ് ചില പോസ്റ്റുകളിൽ പറയുാന്നത്. ഒരാളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവർത്തികൾ സാംസ്കാരിക കേരളത്തിന് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ അലൻ ജോസിന് പിന്തുണയുമായി രംഗത്തെത്തി. എന്നാൽ, ഈ സംഭവത്തെക്കുറിച്ച് ഇതുവരെ പോലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല. വിവാദങ്ങളോട് താരം നേരിട്ട് പ്രതികരിക്കാത്തതും കൂടുതൽ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിൽ കൂടുതൽ റീച്ച് ലഭിക്കുന്നതിനായി താരം തന്നെ ആസൂത്രണം ചെയ്ത നാടകമാണിതെന്ന അഭിപ്രായവും ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്...
കോഴിക്കോട് : ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിനു നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു ആലുവയിലെ ഹോസ്റ്റലിൽ നിന്നും ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യക്ക്(22) കല്ലേറിൽ പരുക്കേൽക്കുന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വച്ചായിരുന്നു സംഭവം. ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയായിരുന്നു കല്ലേറ് നടന്നത്. കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരുക്കേറ്റു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും ചുണ്ടിനു മുറിവേൽക്കുകയും ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐശ്വര്യക്ക് സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. ആലുവ യുസി കോളജിലെ ബയോ ഇൻഫർമാറ്റിക് പിജി വിദ്യാർഥിയാണ് ഐശ്വര്യ. അന്നേ ദിവസം ഇതേ സ്ഥലത്ത് വച്ച് വന്ദേഭാരതിനു നേരെയും ക...
Comments
Post a Comment