കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി

 

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിയെ തുടർന്ന് നാടുവിട്ട വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി. എട്ട് ദിവസത്തിന് ശേഷമാണ് യുവാവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്.

ലോണ്‍ ആപ്പില്‍ നിന്നും ബ്ലേഡ് മാഫിയയില്‍ നിന്നും വിഷ്ണു പണം വായ്പ എടുത്തിരുന്നു. ഇരുകൂട്ടരില്‍ നിന്നും ഭീഷണിയുണ്ടെന്ന് വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിഷ്ണുവിനെ കാണാതായത്.

ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപയാണ് വിഷ്‌ണു വായ്പ എടുത്തത്. ഇത് തിരിച്ചടക്കാൻ പറ്റാതായതോടെ ഭീഷണി തുടങ്ങി. വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു. ഇതോടെയാണ് വിഷ്ണു ബ്ലേഡ് മാഫിയയില്‍ നിന്നും 65000 രൂപയുടെ മറ്റൊരു വായ്പയെടുക്കുന്നത്. ഇത് പലിശ ഉള്‍പ്പെടെ ഒരു ലക്ഷം രൂപയായി എന്നും തനിക്ക് മാനസിക സമ്മർദ്ദമുണ്ടെന്നും വിഷ്ണു സഹോദരന് ഒടുവില്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.

ജോലിക്ക് പോകാത്തതിൻ്റെ കാരണം ഇതാണെന്ന് അമ്മയോട് പറയണമെന്നും വിഷ്‌ണു ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താൻ വിഷ്ണു തയ്യാറായിട്ടില്ല. താൻ തിരിച്ചെത്തിയിട്ട് മറ്റു വിവരങ്ങള്‍ വിശദീകരിക്കാം എന്ന് പറഞ്ഞാണ് സന്ദേശം അവസാനിപ്പിക്കുന്നത്. ഒടുവില്‍ കാസർകോടാണ് ഫോണിൻ്റെ സിഗ്നല്‍ ലഭിച്ചിരുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.